6.5.20

ANTRUM

ANTRUM

1979 ലാണ് Antrum എന്ന ചിത്രം നിർമിക്കുന്നത് ,ചിത്രീകരിച്ചെങ്കിലും ചിത്രീകരണത്തിന് ശേഷം സിനിമ പല ഫിലിം ഫെസ്ടിവലുകളിലും പ്രദര്ശിപ്പിക്കുവാനുള്ള അനുമതി ക്കു വേണ്ടി ശ്രമിക്കുകയും എന്നാൽ സിനിമയിൽ അതിക്രൂരമായ രംഗങ്ങൾ കൊണ്ടാവണം അനുമതി നിഷേധിക്കപ്പെടുകയും ചെയ്തു .എങ്ങനെ പ്രിന്റുകൾ പ്രദര്ശനാനുമതിക്കായി എത്തി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു എന്നാൽ യഥാർഥ ദുരുഹതകൾ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു ,അനുമതി നിഷേധിച്ച ഫെസ്റ്റിവെൽ ഡയറക്ടർ മാർ ഓരോന്നായി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടാൻ തുടങ്ങി , janet hilberg  എന്ന ഫെസ്റ്റിവൽ ഡയറക്ടർ ആയിരുന്നു ആദ്യ ഇര .. മരണങ്ങൾ ഒന്നിനുപിറകെ  സംഭവിച്ചു കൊണ്ടിരുന്നു .. പല മരണങ്ങളും ദുരൂഹമായിരുന്നു കാരണങ്ങൾ അജ്ഞാതവും ..അങ്ങനെ ആരാലും കാണപ്പെടാതെ കുറച്ചുകാലങ്ങൾക് ശേഷം ഹംഗറി ലെ budapest തീയേറ്ററിൽ 1988 ൽ ഈ സിനിമാ പ്രദര്ശനത്തിന് എത്തി എന്നാൽ അവിടെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു ..
ഇലക്ട്രിക് ഷോർട് സർക്യൂട്ടിൽ തീയറ്ററിനു തീ പിടിക്കുകയും 56 പേർ വെന്തു മരിക്കുകയും ചെയ്തു ..
എന്നാൽ പിന്നീടുള്ള അനേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഈ കേസ് അനേഷിച്ച ഉദ്യോഗസ്ഥനെ പോലും അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു . തീ പടർന്നത് ഷോർട് സര്ക്യൂട് മൂലം ആയിരുന്നില്ല സിനിമ കണ്ടവർ സ്വയം തീ കൊളുത്തുകയായിരുന്നു .. എന്നാൽ സിനിമയുടെ പ്രിന്റും സിനിമയും പിന്നെയും അഞ്ജാതകമായി തുടർന്നു ..
 ഏകദേശം 5 വർഷങ്ങൾക് ശേഷം ANTRUM എന്ന ദുരൂഹ ചലച്ചിത്രം കാലിഫോർണിയയിൽ വീണ്ടും പ്രദർശനത്തിനെത്തി ഇത്തവണയും സിനിമയെ കാത്തിരുന്നത് മറ്റൊന്നായിരുന്നില്ല .. ദുരൂഹത വർധിപ്പിച്ച സിനിമകാണാൻ ആകാംഷയിൽ കയറിയ പലരും ഭയത്തിന്റെ യും ക്രൂരതയുടെയും ഇരുട്ടിലൂടെ കടന്നു പോകാൻ തുടങ്ങി ,പരിഭ്രമിച്ചു തിയേറ്റർ വിട്ടിരിങ്ങാൻ ശ്രമിച്ച പലരും exit ഡോറുകൾ പുറത്തു നിന്നും ലോക്ക് ആയിരുന്നു എന്ന സത്യം മനസിലാക്കി . മരണ പരമ്പരകൾ അവിടെയും അരങ്ങേറി .ദുരൂഹമായ ചലച്ചിത്രവും വീണ്ടും പോലീസ് ന്റെ സ്വര്യം കെടുത്തി. എന്നത്തേയും പോലെ ഇത്തവണയും പ്രിന്റ് ഇതിനോടകം അപ്രക്ത്യക്ഷമായി കഴിഞ്ഞിരുന്നു .. അനേഷണത്തിൽ മരിച്ചവരിൽ പലരിലും LSD എന്ന മയക്കുമരുന്നിന്റെ അംശവും കണ്ടെത്തിയത് ഇതിനെ പിന്നിലെ സാത്താൻ ആരാധനയിലേക്കും കറുത്ത കുർബ്ബാനയിലേക്കും വിരൽ ചൂണ്ടി . പക്ഷെ ചിത്രത്തിന്റെ പകർപ്പ് കണ്ടെത്താൻ കഴിയാത്തതുകൊണ്ടോ തെളിവുകളുടെ അഭാവമോ എല്ലാം ഊഹാപോഹങ്ങളിൽ ഒതുങ്ങി നിന്നു .
      എന്നാൽ 25 വര്ഷങ്ങള്ക്കു ശേഷം Antrum എന്ന അതെ പേരിൽ ഒരു പുനർസൃഷ്ടി ഒരുങ്ങിയപ്പോൾ " A copy has been found " സ്‌ക്രീനിൽ തെളിഞ്ഞ ഈ വാചകം  കേവലം ഒരു പരസ്യവാചകമായേ പ്രേക്ഷകർക്കു തോന്നിയുള്ളൂ . എന്നിരുന്നാലും Antrum എന്ന ആദ്യ സിനിമയും അപ്രക്ത്യക്ഷ്യമായ പ്രിന്റും തുടർന്നുണ്ടായ ദുരൂഹ കൂട്ടകുരുതികളും ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങളായി അവശേഷിക്കുന്നു ..

No comments:

Post a Comment

KANTHARA DEATHS