'
'
'
'
കൽക്കി : മോശം ആദ്യപകുതി, കിടിലൻ രണ്ടാം പകുതി..!!
തീയറ്റർ : മല്ലിക plex, അങ്ങാടിപ്പുറം
Genre : Sci -fi
സിനിമ ഇന്നലെ കണ്ടെങ്കിലും തിരക്കുകൾ കാരണം റിവ്യൂ ഇടാൻ സാധിച്ചില്ല. പ്രഭാസ് നായകനായ നാഗ് അശ്വിൻ ചിത്രം കൽക്കി ഇന്ത്യൻ സിനിമ കണ്ടതിൽ ഏറ്റവും മികച്ച visual എഫക്ടസ് വന്നിട്ടുള്ള ചിത്രമായിരിക്കും. മഹാഭാരതത്തെ വളരെ effective ആയി തിരക്കഥയിൽ ഉൾകൊള്ളിച്ചത് സിനിമാറ്റിക്ക് ആയി വന്നപ്പോൾ രസമുണ്ടായിരുന്നു. ഗംഭീരമായ മേക്കിങ്ങിൽ പിറന്നിട്ടുള്ള ചിത്രം ഒരുപാട് കോംപ്ലക്സ് ആയിട്ടാണ് ഒരുക്കിയിട്ടുള്ളത്. ഇംഗ്ലീഷ് ചലച്ചിത്രങ്ങളിൽ ഒക്കെ കണ്ടിട്ടുള്ള 'വേൾഡ് ബിൽഡിംഗ്' concept ആണ് ചിത്രത്തിന്റെ ഈ ഭാഗം എന്നതിനാൽ തന്നെ സിനിമയുടെ ആദ്യ പകുതി established ആയി വരാൻ ഒരുപാട് സമയമെടുക്കുന്നു. ഒപ്പം നായകന്റെ അസ്ഥാനത്തുള്ള തമാശ(?) കളും കാട്ടികൂട്ടലുകളും കൂടി ആകുമ്പോൾ ആദ്യപകുതി ഇങ്ങനെ ലാഗ് അടിച്ചുപോകുന്നു. എന്നാൽ അതിന്റെ പ്രശ്നങ്ങൾ എല്ലാം തീർക്കുന്ന വമ്പൻ രണ്ടാം പകുതിയും അത്യുജ്വലമായ അവസാന 20 മിനിറ്റ് കൂടി ആകുമ്പോൾ കൽക്കി ഒരു മികച്ച എക്സ്പീരിയൻസ് നൽകുന്നു.
ഈ സിനിമയിലെ നായകൻ പ്രഭാസ് ആണെങ്കിലും കൂടുതൽ കയ്യടി നേടുന്നതും പ്രേക്ഷകന്റെ മനസ്സിൽ കേറുന്നതും അമിതഭ് ബച്ചൻ ആണ്. അമിതാഭിന്റെ aura യും സ്ക്രീൻ presence ഉം സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. പ്രഭാസ് സ്‌ക്രീനിൽ വന്നപ്പോൾ വൻ കയ്യടി ആയിരുന്നു. എന്നാൽ പോകെ പോകെ കഥയ്ക്ക് ഇടയിൽ പ്രഭാസിനെ കാണുമ്പോൾ പ്രേക്ഷകർ മുറു മുറുപ്പ് തുടങ്ങി, പിന്നേ പ്രഭാസ് വരുമ്പോ തന്നെ കൂക്കൽ ഒക്കെയായി അവസാനം കയ്യടികൾ ആയി. ശോഭന നന്നായി തന്റെ കഥാപാത്രം ചെയ്തിട്ടുണ്ട്. അന്ന ബെന്നിന്റെ വേഷം എടുത്ത് പറയേണ്ടതാണ്. ദീപിക പടുകോണും പ്രധാന നായിക കഥാപാത്രം മനോഹരമാക്കി. ബാക്കി കഥാപാത്രങ്ങൾ ഒക്കെ cameos ആണ്. കമല ഹാസൻ ആകെ രണ്ട് സീനിലെ ഉള്ളുവെങ്കിലും നല്ല ഇമ്പാക്ട് ഉണ്ടാക്കുന്നുണ്ട്. പക്ഷെ ദുൽകർ, വിജയ് ദേവാരക്കൊണ്ട തുടങ്ങിയവർക്കൊന്നും വല്യ ഇമ്പാക്ട് ഉണ്ടാക്കാൻ ആയില്ല.
സന്തോഷ് നാരായണൻ ഒരുക്കിയ ബിജിഎം വർക്ക് ഗംഭീരം. പ്രത്യേകിച്ചും ഒരു ഹിന്ദിയിൽ ഉള്ള ബിജിഎം ഉണ്ട് ഇന്റർവെലിനോട് അടുത്ത്. അത് വമ്പൻ ആയിരുന്നു. തെലുഗിൽ നിന്നും ഇത്രയും ബഡ്ജറ്റിൽ ഇങ്ങനെ ഒരു visual extravaganza ഉണ്ടാകുന്നത് തന്നെ ഒരു അത്ഭുതമാണ്. സിനിമയുടെ ലാൻഡ്സ്‌കേപ്പ് അത്രയും വലുതാണ്.
World ബിൽഡിംഗ് concepts ഇഷ്ടമുള്ളവർക്ക് ഉറപ്പായും ഒരു treat ആണ് കൽക്കി. അതിന്റെ ആവശ്യമുള്ള ഒരു ലാഗ് സിനിമയുടെ ആദ്യ പകുതിയിൽ ഉണ്ട് എന്നത് വ്യക്തമാണ്. പക്ഷേ അത്തരം സിനിമകളോട് ഒരു ഇഷ്ടകൂടുതൽ ഉള്ളവർക്ക് ആ ലാഗും ഫീൽ ചെയ്യില്ല. എനിക്ക് ഇത്തരം world ബിൽഡിംഗ് concept സിനിമകളോട് ഒരുപാട് ആഭിമുഗ്യം ഇല്ലാത്തതിനാൽ ആകണം ആദ്യപകുതി ബോറടിച്ചത്. രണ്ടാം പകുതി എല്ലാ കണക്കും തീർത്തുകൊണ്ട് മനോഹരമാകുന്നുമുണ്ട്.
- നാരായണൻ
'
No comments:
Post a Comment