6.9.21

HISHIGHNESS ABDULLA- MAYAVI

 

സെപ്റ്റംബർ 4 12:06 PM-ന് 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
2 പേർ, താടി, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
2007 ലെ മമ്മുട്ടിയുടെ വിജയ ചിത്രം ... കഥ പറയുമ്പോൾ ഒരു മുഴുനീള മമ്മുട്ടി ചിത്രം അല്ലാത്തതു കൊണ്ടാണ് അത് എടുത്ത് പറയാത്തത് ... മാത്രമല്ല അത് 2007 അവസാനത്തിലാണ് റിലീസായതും ..സലിം കുമാറിന്റെ കണ്ണൻ സ്രാങ്ക് തിയറ്ററിൽ കൂട്ടച്ചിരി ഉയർത്തിയത് ഓർമ. നല്ല ഒരു എന്റർടെയ്നർ കോമഡി മൂവി👌👌
9 മണിക്കൂർ 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
സിനിമയിലെ പാട്ട് കോപ്പി അടിച്ചാൽ പെട്ടെന്ന് മനസ്സിലാകാറുണ്ട് എന്നാൽ സിനിമ കോപ്പി അടിച്ചാലും കഥ ഒരുപോലെ വന്നാലും പെട്ടെന്ന് ആർക്കും മനസ്സിലാകാറില്ല.
ഒരേ കഥയുമായി വിത്യസ്ത കാലങ്ങളിൽ ഇറങ്ങിയ മലയാളം സിനിമയെ കുറിച്ചാണ് പറയുന്നത് അപ്പോൾ ഒരേപോലെയുള്ള കഥകൾ ആണെങ്കിലും എന്തുകൊണ്ട് നമുക്ക് മനസ്സിലാകാറില്ല എന്ന് ചോദിച്ചാൽ അത് അവതരിപ്പിക്കുന്ന രീതിയുടെ ബ്രില്ലിയൻസ് എന്ന് വേണമെങ്കിൽ പറയാം.
(ഒരു പക്ഷെ കോപ്പി അടിച്ചെന്ന് നമുക്ക് തോന്നുന്നതായിരിക്കാം സത്യാവസ്ഥ നമ്മളോട് ആരും വന്നു പറയില്ലല്ലോ)
ഹിസ് ഹൈനെസ്സ് അബ്ദുല്ല:
1990 ൽ ഇറങ്ങിയ സിനിമ, മോഹൻലാലും നെടുമുടി വേണുവും രവീദ്രൻ മാഷിന്റെ സംഗീതവും കൂടി മാറ്റുരച്ച സിനിമ, ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിലിന്റെ സംവിധാനം കൂടിയായപ്പോൾ എത്രകണ്ടാലും മതിവരാത്ത ഒരു സിനിമ പിറവിയെടുത്തു.
മായാവി:
2007 ൽ ഇറങ്ങിയ മമ്മൂട്ടി പടം, റാഫി മെക്കാർട്ടിന്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത ഒരു ആക്ഷൻ കോമഡി പടം.
രണ്ടു സിനിമകളിലും ഒരുപാടു സാമ്യതകൾ ഉണ്ട്
നമുക്കൊന്ന് പരിശോധിക്കാം ..
.
ഹിസ് ഹൈനെസ്സ് അബ്ദുള്ളയിൽ ബോംബയിൽ തല്ലും വെട്ടും ആയി നടക്കുന്ന നായകൻ, ശ്രീനിവാസൻ അഭിനയിക്കുന്ന കഥാപാത്രം നായകനെ തേടി ചെല്ലുന്നതു ഒരാളെ കൊല്ലാനുള്ള കൊട്ടേഷൻ കൊടുക്കാനാണ്
മായാവിയിലെ ആണെങ്കിൽ മമ്മൂട്ടിയുടെ കഥാപാത്രം ജയിൽവാസം അനുഭവിച്ചു പുറത്തിറങ്ങുന്നു അടുത്ത ലക്‌ഷ്യം കൊലപാതകം കഴിയുന്ന സംഭവത്തിൽ കുറ്റം ഏറ്റുപറയാനാണ്.
.
ഈ രണ്ടു സിനിമയിലെ കൊല്ലപ്പെടാൻ പോകുന്നവർക്ക് ഈ നായകന്മാരുടെ ലക്‌ഷ്യം എന്താണെന്നു അറിയില്ല എന്നതാണ് അതിന്റെ സസ്പെൻസ്, അതിനാൽ അവർ നായക കഥാപാത്രത്തോട് കൂടുതൽ അടുപ്പം കാണിക്കുന്നു അവരെ അടുത്ത കൂട്ടുകാരായി കാണപ്പെടുന്നു.
.
രണ്ടു സിനിമകളിലെയും നായകന്റെ ലക്‌ഷ്യം ഒന്ന് തന്നെയാണ് "പൈസ" സമ്പാദിക്കാനുള്ള കൊലപാതകം, പക്ഷെ സിനിമയുടെ അവസാന ഭാഗങ്ങളിൽ പൈസ മാറ്റിവെച്ചു ധര്മത്തിന്റെയും നീതിയുടെയും കൂടെ നിൽക്കുന്ന നായക കഥാപാത്രം.
.
നായികയുടെ റോൾ രണ്ടിലും ഒന്ന് തന്നെ ഇവർ കൊല്ലാൻ പോകുന്ന വീട്ടിലെ സാഹചര്യങ്ങളിൽ വേർപിരിക്കാൻ പറ്റാത്ത പോകുന്ന നായികാ കഥാപാത്രം.
.
രണ്ടു സിനിമകളിലെയും സംഗീതം മികച്ചതായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ.
.
ശരിക്കുള്ള വില്ലന്മാരിൽ നിന്ന് ആക്രമണം ഉണ്ടാകുമ്പോൾ ഒരു രക്ഷാകർത്താവിന്റെ റോൾ എടുക്കുകയാണ് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായക കഥാപാത്രം.
.
കൊലപാതകം ചെയ്യാൻ വരുന്ന നായകകഥാപാത്രം അങ്ങനെ മറ്റുള്ളവരിൽ നിന്ന് നെടുമുടിവേണുവിനെയും സായ്കുമാറിനെയും രക്ഷപെടുത്തുന്നതോടു കൂടി സിനിമയുടെ അവസാനഭാഗം ശുഭപര്യവസായിയായി അവസാനിക്കുന്നു.
.
ഇതുപോലെ മലയാള സിനിമകളിൽ വിത്യസ്ത കാലങ്ങളിൽ ഇറങ്ങിയ ഒരുപോലെ കഥയുള്ള സിനിമകളെ പറ്റി നിങ്ങള്ക്ക് തോന്നുന്നുവെങ്കിൽ അത് കമെന്റ് ബോക്സിൽ പറയുക.
NB : "വിയറ്റ്നാം കോളനിയും" ഹോളിവുഡിലെ "അവതാർ" രണ്ടും ഒരേപോലെയുള്ള കഥകളാണ് എന്ന് വെച്ച് അത് കോപ്പി അടിച്ചതായി പറയാൻപറ്റില്ലാട്ടോ.
.
തിരക്കഥ എഴുതുമ്പോൾ ഒരേപോലെയുള്ള സാമ്യമുള്ള കഥയാണെങ്കിലും കൂടി എങ്ങനെ വളരെ നന്നായി അവതരിപ്പിക്കാം എന്ന് മനസ്സിലാക്കാൻ വേണ്ടിയാണു ഈ പോസ്റ്റ്.
.
Happy Writing

No comments:

Post a Comment

LOKA