29.11.19

നാൻ മഹാൻ അല്ല

നാൻ മഹാൻ അല്ല






TUESDAY, OCTOBER 5, 2010


നാൻ മഹാൻ അല്ല - Naan Mahaan Alla (7/10)

Tamil/2010/Drama-Action/IMDB/(7/10)

പ്ലോട്ട് : ഒരു സംഭവത്താൽ പരസ്പരം കൂട്ടിമുട്ടുന്ന രണ്ട് കഥകൾ നെയ്ത് ഉണ്ടാക്കിയിരിക്കുന്ന ഒരു സിനിമ ആണിതു.  നായകൻ - ജോലിക്കൊന്നും പോവാതെ ചുമ്മാ കറങ്ങി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു പയ്യൻ.അച്ഛൻ ടാക്സി ഡ്രൈവർ, അമ്മ, പെങ്ങൾ എന്നിവർ ആണു കുടുംബത്തിൽ. നായകൻ ഒരു ബഡാ പൈസക്കാരന്റെ മകളെ പ്രേമിക്കുന്നു, അതിനെ ചുറ്റിപ്പറ്റി ആണു ആദ്യ കഥ നീങ്ങുന്നതു. രണ്ടാം കഥ ഒരു പറ്റം ചെറുപ്പക്കാരെ ചുറ്റിപ്പറ്റി ആണു പറഞ്ഞു പോവുന്നതു - മയക്ക് മരുന്നും മറ്റുമായി ജീവിക്കുന്ന നാലഞ്ച് പുള്ളാർ.. ഒരു ഘട്ടത്തിൽ ഈ രണ്ടു കഥകളും കൂട്ടിമുട്ടുന്നതും, ആ കൂട്ടിമുട്ടലിന്റെ റിസൾട്ടും ആണു ഈ സിനിമ.

വെർഡിക്ട് : സംവിധാനം കിടു!. കഥ പറഞ്ഞ് പോവുന്നതു കാണുമ്പോൾ നമ്മൾ വിചാരിക്കും ഇതെന്താ ഈ സിനിമയിൽ വില്ലന്മാരില്ലാത്തതു എന്നു .. വില്ലന്മാർ ആയിട്ട് ഒരു കഥയിലെ നായകരെ കൂട്ടാമെങ്കിൽ കൂടി നായകനും ആയിട്ട് കൂട്ടിമുട്ടാതെ പരസ്പരം സമാന്തരങ്ങളായി നീങ്ങുന്ന കഥാപാത്രങ്ങൾ എവിടെ വച്ച് കൂട്ടിമുട്ടും എന്ന ഡൗട്ടും. പക്ഷെ ഈ സമാന്തര കഥാപാത്രങ്ങളെ സംവിധാന-കഥാകൃത്ത്-തിരക്കഥാകൃത്തുക്കൾ സമർത്ഥമായി കൂട്ടി മുട്ടിക്കുന്നു, തികച്ചും അപരിചിതർ ആയി തുടങ്ങുന്ന രണ്ട് കഥകളിലേയും കഥാപാത്രങ്ങൾ അങ്ങനെ തന്നെ  തുടരുകയും ചേയ്യുന്നു.

പറയാതിരിക്കാൻ ആവില്ല - പക്ഷെ രണ്ടു കഥകളിലേയും നായകരെ സംവിധായകൻ ‘വെറും വില്ലൻ’ ആയി തരം താഴ്ത്തുന്നില്ല - അവർ അവസാനം വരെ അവരുടെ വ്യൂപോയിന്റിൽ   വീരനായകർ ആണ്. അവർ അവരുടെ നിലനില്പിനായി അവസാന ഇറ്റ് രക്തം വരെ ചിന്താൻ തയ്യാറായി, അങ്ങനെ തന്നെ ചേയ്യുകയും ചേയ്യുന്നു. ചുമ്മാ നായകൻ ഒന്നു തൊടു‌മ്പോഴേക്കും അഞ്ചെട്ട് പ്രാവിശ്യം വായുവിൽ കറങ്ങി, പിന്നെ പറന്ന് ചെന്നു ഭിത്തിയേൽ ഇടിച്ച് വീണു കിടന്നു പിടയുന്ന വില്ലന്മാരുടെ കാലം കഴിഞ്ഞെന്നു തോന്നുന്നു തമിഴ് സിനിമയിൽ! അവസാന സംഘട്ടന രംഗങ്ങളിൽ ശരിക്കും നായകനായ കാർത്തിയെ കടന്നൽ ആക്രമിക്കുന്നതു പോലാണു ഇവർ ആക്രമിക്കുന്നതു - ഒരു ഘട്ടത്തിൽ നായകൻ തോൽക്കും എന്നു പോലും തോന്നിപ്പോവുന്ന തരത്തിലെ ആക്രമണം ആയിരുന്നു വില്ലന്മാരുടേതു. :)

പിന്നെ വില്ലന്മാർ : നമ്മുടെ വഴിയിലോ മറ്റോ കാണുന്ന പോലത്തെ പുള്ളാർ ആണു ഇവറ്റ. .. കാണു, ഞാൻ ചുമ്മാ പറഞ്ഞ് രസം കളയുന്നില്ല.

എനിക്ക് വളരേ ഇഷ്ടായി, ട്രീറ്റ്മെന്റും, കഥ പറയുന്ന രീതിയും, വില്ലന്മാരേയും. :)  ഇടക്ക് സെന്റി കൊണ്ടു വരാൻ ശ്രമിച്ച പാട്ട് ആണെങ്കിൽ ബോറും ആയി!.  കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ.!

വാൽക്കഷ്ണം : ആ പെൺകൊച്ച് എന്തിനാണാവോ ഈ സിനിമയിൽ - സാധാരണ പെൺകൊച്ചുങ്ങളെ തമിഴ് സിനിമയിൽ ഉൾപ്പെടുത്തുന്നതു തന്നെ പെറ്റിക്കോട്ടും നിക്കറും ഇട്ട് തുള്ളാൻ ആണു, പക്ഷെ ഇതിൽ അതു പോലും ആ കൊച്ച് ചേയ്തിട്ടില്ല!. വേസ്റ്റ്!. 






VIJAY SETHUPATHY- IN ALKOOTTA SCENE













No comments:

Post a Comment

KANTHARA DEATHS