ന്യൂനപക്ഷ FILMS ;





NB :




ഇപ്പോഴത്തെ സിനിമകൾ എന്താണ് ഇങ്ങിനെ ???
എല്ലാത്തിനും ആകെമൊത്തം നെഗറ്റീവ് ഷെയ്ഡുകൾ ..
കുറ്റകൃത്യങ്ങൾ , അക്രമങ്ങൾ , തെറി വിളി .......
എല്ലാത്തിലും ആകെമൊത്തം ഡാർക്ക് മാത്രം....
കുറെയധികം നിരൂപകർ ഇപ്പോൾ ചുറ്റുമുള്ളത് കൊണ്ടാകാം നോർമൽ സിനിമകൾ കോമഡി ഡ്രാമ വിഭാഗത്തിൽ വരുന്ന ചുരുക്കം ചില സിനിമകൾ പോലും ആസ്വദിക്കാൻ പറ്റുന്നില്ല , പഴയ ക്ളീഷേയാണ് എന്നു പറഞ്ഞു എഴുതിത്തള്ളിയ പലതും ശെരിക്കും ഒരുകാലത്ത് നമ്മെ എന്റർടെയ്ൻ ചെയിച്ചവയായിരുന്നു എന്നു നാം മറന്നു ... പേർഫക്റ്റ് റിയലിസ്റ്റിക്ക് സിനിമകൾ മാത്രം മതിയിവിടെ എന്നു ആരക്കൊയോ നമ്മുടെ ഉള്ളിൽ കേറി പറഞ്ഞു പതിപ്പിച്ചു വച്ച പോലെ...
തിരക്കഥകൃത്തുകളും , സംവിധായകരും പ്രേക്ഷക പ്രീതിയ്ക്കും അപ്പുറം ഈ സോ കോൾഡ് നിരൂപണ വലിച്ചു കീറലിനെ പേടിച്ചു മാത്രം വർക്ക് ചെയ്യുന്നത് പോലെ...
കുടുംബത്തോടൊപ്പം സന്തോഷത്തോടെ , നന്നായി ചിരിച്ചു കൊണ്ട് മനസു നിറഞ്ഞു ഒരു സിനിമ കണ്ടിട്ട് ഒരുപാടായി ..
സാധാരണ മനുഷ്യന്റെ ചിന്താഗതികൾക്ക് ആരോ മണിച്ചിത്രത്താഴിട്ട് പൂട്ടിയത് പോലെയുണ്ട്..
സിനിമകൾ ....... സന്തോഷം തരുന്ന ചലിക്കുന്ന ചിത്രങ്ങൾ ഓർമ്മകളാകുകയാണോ ???
No comments:
Post a Comment